Latest Updates

മോശം ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. 
മൊത്തത്തിലുള്ള ആരോഗ്യം നോക്കുമ്പോള്‍, ചെയ്യേണ്ട കാര്യങ്ങളുടെ ചെക്ക്ലിസ്റ്റില്‍ സാധാരണയായി ശാരീരിക വ്യായാമവും പോഷകാഹാരവും ഉള്‍പ്പെടുന്നു. വ്യായാമം, പോഷകാഹാരം എന്നിവയ്ക്കൊപ്പം ആരോഗ്യത്തോടെയിരിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അറിയാമെങ്കിലും, ആളുകള്‍് ഉറക്കത്തിന്റെ പ്രാധാന്യം അത്രത്തോളം കാര്യമായി പരിഗണിക്കുന്നില്ല. 

ഉറക്കത്തിന്റെ ഗുണങ്ങള്‍ നിരവധിയാണ്, ഊര്‍ജ്ജം സംരക്ഷിക്കാന്‍ സഹായിക്കുക, കേടായ ടിഷ്യൂകളെ സുഖപ്പെടുത്താനും നന്നാക്കാനുമുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവിനെ പിന്തുണയ്ക്കുക, ന്യൂറോ കോഗ്‌നിറ്റീവ് കഴിവുകള്‍ നിയന്ത്രിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വാസ്തവത്തില്‍, അപര്യാപ്തമായ ഉറക്കത്തിന്റെ അനന്തരഫലങ്ങള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം മാനസിക ക്ലേശമുള്‍പ്പെടെ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ അപകടകരമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് .  72 ശതമാനം ഇന്ത്യക്കാര്‍ക്കും ഉറക്കക്കുറവ് മൂലം മാനസിക വിഷമമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് അടുത്തിടെ നടത്തിയ റെസ്മെഡ് സ്ലീപ്പ് സര്‍വേ. 

 വളരെ കുറച്ച് ഉറങ്ങുക എന്നതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ശരിയായി റീചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ പൂര്‍ണ്ണ ഉറക്ക ചക്രം നിങ്ങള്‍ നേടിയിരിക്കില്ല എന്നാണ്, മൊത്തത്തിലുള്ള മാനസികാവസ്ഥയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്തുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നന്നായി ഉറങ്ങുക എന്നതിനര്‍ത്ഥം മികച്ച മാനസികാവസ്ഥ കൂടിയാണ്. 

എല്ലാ രാത്രിയിലും നല്ല ഉറക്കം ലഭിക്കാന്‍ ശ്രദ്ധിക്കണം.  നല്ല ഉറക്കമുള്ളവര്‍ അടുത്ത ദിവസം ജോലിയില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരായിരിക്കും (23 ശതമാനം), മറ്റുള്ളവരോട് കൂടുതല്‍ ക്ഷമയുള്ളവരായിരിക്കും (21 ശതമാനം) അല്ലെങ്കില്‍ കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്ന്ും പഠനം പറയുന്നു (20 ശതമാനം).

ശരിയായ ഉറക്കത്തിന് ബുദ്ധിമുട്ട് തുടരുന്നവര്‍ക്ക്, കുടുംബ ഡോക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാം.  സ്ലീപ് അപ്നിയ അല്ലെങ്കില്‍ ഉറക്കമില്ലായ്മ പോലുള്ള ഉറക്ക തകരാറുകള്‍ ഉണ്ടാകാനുള്ള നിങ്ങളുടെ അപകടസാധ്യത നന്നായി മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കാം. ഇത് നിങ്ങളുടെ ഉറക്ക പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും ആത്യന്തികമായി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Get Newsletter

Advertisement

PREVIOUS Choice